എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ 99.26 ശതമാനം വിജയം.

June 15, 2022
1
Views

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.ടി എച്ച്‌ എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എ എച്ച്‌ എസ് എല്‍ സി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.

4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച്‌ എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്ബത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്ബത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍

https:// pareekshabhavan.kerala.gov.in
https:// sslcexam.kerala.gov.in
https:// results.kite.kerala.gov.in
www. prd.kerala.gov.in
എസ് എസ് എല്‍ സി (എച്ച്‌ ഐ) ഫലം http:// sslchiexam.kerala. gov.in epw ടി എച്ച്‌ എസ് എല്‍ സി (എച്ച്‌ ഐ) ഫലം http:/thslchiexam. kerala.gov.in ലും ടി എച്ച്‌ എസ് എല്‍ സി ഫലം http:// thslcexam.kerala. gov.in ലും എ എച്ച്‌ എസ് എല്‍ സി ഫലം http:// ahslcexam. kerala.gov.in ലും ലഭ്യമാകും. ഇതുകൂടാതെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും എസ്‌എസ്‌എല്‍സി ഫലം സഫലം 2022 മൊബൈല്‍ ആപ്പിലൂടെയും അറിയാം

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here