ജെ സി ഐ തൊടുപുഴയുടെ നേതൃത്വത്തില്‍ പൈങ്കുളം അംഗനവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് കസേരയും കളിപാട്ടങ്ങളും സമ്മാനമായി നല്കി

June 5, 2022
FOURTHESTATE KERALA
29
Views

കുമാരമംഗലം: പുത്തന്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരം കുറിക്കാനെത്തുന്ന പൈങ്കുളം അംഗനവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് ജെ സി ഐ തൊടുപുഴയുടെ നേതൃത്വത്തില്‍ കസേരകളും കളിപാട്ടങ്ങളും വിതരണം ചെയ്തു.അംഗനവാടിയില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്തംഗം സുമേഷ് പാറച്ചാലില്‍ ഉത്ഘാടനം ചെയ്തു. ജെസി ഐ പ്രസിഡണ്ട് മാത്യും എം കണ്ടിരിക്കലിന്റെ കയ്യില്‍ നിന്നും കസേരകളും കളിപാട്ടങ്ങളും അംഗനവാടി ടീച്ചര്‍ ഭവാനി സി കെ ഏറ്റുവാങ്ങി.ചടങ്ങില്‍ ജെ സി ഐ കുട്ടികളുടെ വിഭാഗം പ്രസിഡണ്ട് എബ്രാഹാം ഡാനി പുളിമൂട്ടില്‍, സോണ്‍ വൈസ് പ്രസിഡണ്ട് ഫെബിന്‍ ലി ജയിംസ്, ഡാനി എബ്രാഹാം, വനിതവിഭാഗം നേതാക്കളായ മരിയസ്റ്റീഫന്‍, കവിത വിജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Local News

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here