തൊടുപുഴ: ലോക രക്തദാതാ ദിനം തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ഐ എം എ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ സാബുക്കുട്ടി ഉത്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ഇടുക്കി ഡെപ്യൂട്ടി ഡി എം ഒ ഡോക്ടര്‍ അജി പി എന്‍ മുഖ്യ അതിഥിയായിരുന്നു. ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോക്ടര്‍ സോണി തോമസ് രക്ത ദാന ദിന സന്ദേശം നല്കി. ജില്ലയില്‍ രക്ത ദാനവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികളെയും, യുവജന സംഘടനകളെയും കോളേജുകളേയും മെമെന്റോ നല്കി ആദരിച്ചു. ഐ എം എ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. സി വി ജേക്കബ് സ്വാഗതം പറഞ്ഞു. പി എ സലിംകുട്ടി, പ്രതീപ് ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജയചന്ദ്രന് നന്ദി പറഞ്ഞു
