പരിസ്ഥിതി ദിനാഘോഷവും വൃക്ഷതൈ വിതരണവും നടന്നു

June 5, 2022
socer school
33
Views

തൊടുപുഴ: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം നെഹ്റു യുവ കേന്ദ്ര ഇടുക്കിയും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇടുക്കിയും സംയുക്തമായി ആഘോഷിച്ചു.ക്ലബ് അംഗങ്ങളും നാഷണല്‍ യൂത്ത് വോളന്റീര്‍സും ഒരുമിച്ച് വൃക്ഷ തൈകള്‍ ക്ലബ് പരിസരത്തു നട്ടു.പരിസ്ഥിതി ദിനാഘോഷം തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ രാജ് ഉത്ഘാടനം നിര്‍വഹിക്കുകയും ക്ലബ് അംഗങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചും സംസാരിച്ചു.തൊടുപുഴ മുനിസിപ്പല്‍ കൃഷി ഭവന്‍ എ.ഫ്.ഓ സന്ധ്യ ജി. എസ്. മുഖ്യതിഥിയായി സന്ദേശം നല്‍കുകയും വൃക്ഷ തൈകള്‍ വിതരണം ചെയ്തു.പി എ സലിംകുട്ടി സ്വാഗതം പറഞ്ഞു. കായിക അധ്യാപകനും ഫുട്‌ബോള്‍ ടെക്നിഷ്യനുമായ അമല്‍ വി. ആര്‍ യോഗത്തില്‍ അധ്യക്ഷനായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം രാഹുല്‍ എസും വില്‍സണ്‍ ജെ മൈലാടൂരും യോഗത്തിന് ആശംസകള്‍ നേര്‍ന്നു. കായിക അധ്യാപകന്‍ അഭിഷേക് നന്ദി പറഞ്ഞു.

Article Categories:
Kerala · Local News

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here