ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല : മന്ത്രി വീണാ ജോർജ്

May 14, 2022
25
Views

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്നലെയും ഇന്നുമായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തു

Article Categories:
Health · Latest News

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here