യുക്രെയിന്‍ യുദ്ധക്കളമായി

February 25, 2022
66
Views

.

യുക്രെയിനെ കത്തിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ളിടത്ത് റഷ്യ മിസൈല്‍ ആക്രമണം നടത്തി. വ്യോമാക്രണത്തിനു പുറമേ, കരസേനയുടെ ആക്രമണവുമുണ്ട്. യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ പട്ടാളം എത്തി. ചെര്‍ണോബില്‍ ആണവനിലയം റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു. 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നു റഷ്യ. ഇരുപക്ഷത്തുമായി നൂറ്റമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്നും അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. യുക്രെയിനിലെ ജനം പലായനം ചെയ്യുകയാണ്.ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ ബോംബ് സ്‌ഫോടനംപോലെ റഷ്യന്‍ മിസൈലുകള്‍ പതിച്ചു. പൊട്ടിത്തെറിച്ച് ആളിക്കത്തുന്ന മുറികളില്‍നിന്ന് ഓടിരക്ഷപ്പെടുന്ന നിരപരാധികള്‍. ഉക്രൈനിലെ ഭീതിജനകമായ കാഴ്ചകള്‍ ഇതെല്ലാമാണ്. ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ അനേകരാണ് പങ്കുവയ്ക്കുന്നത്.റഷ്യക്കെതിരേ സൈനിക നടപടിക്ക് ഇല്ലെന്ന് നാറ്റോ. അംഗരാജ്യമല്ലാത്ത യുക്രൈനുവേണ്ടി റഷ്യയ്‌ക്കെതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടെന്നാണ് നാറ്റോ എന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ തീരുമാനം. ചില അംഗരാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നല്‍കും. സംയുക്ത സൈനികനീക്കമുണ്ടായാല്‍ മറ്റൊരു ലോകയുദ്ധത്തിന് വഴി വയ്ക്കുമായിരുന്നു.

4th Estate Kerala

Article Categories:
World

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here